ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം ഒന്‍പതാം ശതകത്തില്‍ പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്ന ചോക്കൂര് ക്ഷേത്രവും ഭാഷാപണ്ഡിതന്മാരുടെ വിശകലന വൈഭവത്തിനു മുമ്പില്‍ വഴങ്ങിക്കൊടുക്കാത്ത ചോക്കൂര് ശാസനവുമാണ് ഈ പ്രദേശത്തിന്റെ ചരിത്രപൈതൃകത്തിനു തെളിവായി എടുത്തുകാണിക്കാനാവുന്നത്. ഈ ക്ഷേത്രത്തോടനുബന്ധിച്ച് ഗണികസമ്പ്രദായം നിലനിന്നിരുന്നുവത്രെ. കോട്ടയം നാട്ടുരാജ്യത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. പടയോട്ടകാലത്ത് ടിപ്പുവിന്റെ സൈന്യം ഈ ഗ്രാമത്തിലെ പാതകള്‍ ഉപയോഗിച്ചതായി ചരിത്രസൂചനകളുണ്ട്. ടിപ്പുവിന്റെ പട്ടാളക്കാരുടെ യാത്ര സുഗമമാക്കുന്നതിനു പണിതതെന്ന് പറയപ്പെടുന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ കൂടത്തായി പുഴയില്‍ ഇന്നും കാണപ്പെടുന്നുണ്ട്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കോഴിക്കോട് താലൂക്കിലെ ഒന്‍പതു ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമായിരുന്നു ഓമശ്ശേരി ഗ്രാമം. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ ഒരുമിപ്പിച്ച്, നാടിന്റെ സ്വാതന്ത്ര്യസമര...
കൂടുതൽ വായിക്കുക