വികസന രേഖ 2025-26
ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെയും സമഗ്രമായ വികസനവും പുരോഗതിയും ലക്ഷ്യമാക്കി പദ്ധതികൾ തയ്യാറാക്കുകയും അവ കൃത്യമായി പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് പ്രാദേശിക ഭരണകൂട മെന്ന നിലയിൽ ഭരണസമിതിയുടെ ചുമതലയാണ്.
2025-26 വാർഷിക പദ്ധതിയിൽ ദാരിദ്രനിർമ്മാർജ്ജനത്തിനും സാമൂഹിക നീതി കൈവരിക്കുന്നതിനും, ഭൂരഹിതർക്കും, ഭവനരഹിതർക്കും മുന്തിയ പരിഗണന നൽകേണ്ടതായിട്ടുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജല്‍ജീവൻ പദ്ധതി സർക്കാരുകൾ ആവിഷ്കരിച്ചെങ്കിലും ഗ്രാമപഞ്ചായത്തിൽ മറ്റു ഗ്രാമപഞ്ചായത്തിലെന്നപോലെ പദ്ധതി പാതിവഴിയിലാണ്. ഗ്രാമപഞ്ചായത്ത് തുടങ്ങിവെച്ച എല്ലാ കുടിവെള്ള പദ്ധതികളും നമുക്ക് ഈ വർഷം പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്. ജൈവവൈവിധ്യ രജിസ്റ്റർ കാലികമാക്കിയതോടൊപ്പം പരിസ്ഥിതി സംരക്ഷണവും, ദുരന്തനിവാരണ പ്രവർത്തനങ്ങളും നമുക്ക് ഏറ്റെടുത്തു നടത്തണം. കഴിഞ്ഞകാലങ്ങളിൽ തുടങ്ങിവച്ച പ്രവർത്തികൾ പൂർത്തീകരിക്കുകയും 2025-26 സാമ്പത്തിക വർഷം നൂതനങ്ങളായ പദ്ധതികൾ നടപ്പിലാക്കുന്നതിന് നമുക്ക് കൂട്ടായി ശ്രമിക്കാം